Tuesday, May 12, 2020

ചിത്രമെഴുത്തു


























        






      







ചാരുംമൂട്: കോവിഡ് മഹാമാരിയുടെ ദുരിതകാലത്ത് അതിജീവനത്തിനായി നാട് പൊരുതുമ്പോൾ പ്രതീക്ഷ നിറയുന്ന ചിത്രങ്ങൾ വരച്ചും കരകൗശലവസ്തുക്കൾ നിർമിച്ചും കലയുടെ പ്രതിരോധം തീർക്കുകയാണ് മാളവിക .താമരക്കുളം വേടരപ്ലാവ് കുഴിവേലിൽ തെക്കതിൽ വീട്ടിൽ നിന്നും ഇപ്പോൾ വാടകക്ക് താമസിക്കുന്ന കരിമുളയ്ക്കലിലുള്ള വീടിന്റെ അകവും പുറവും നിറയെ ഈ കലാകാരിയുടെ ഭാവനയിൽ വിരിഞ്ഞ നിറപ്പകിട്ടാർന്ന സൃഷ്ടികളാണുള്ളത്. പെയിന്റിംഗ് തൊഴിലാളിയായ രാജേശ്വരന്റെയും ഉഷാകുമാരിയുടെയും മകളായ മാളവിക കായംകുളത്ത് റ്റി.റ്റി.സി വിദ്യാർഥിനിയാണ്.

വലിയ ക്യാൻവാസിൽ വരച്ച കൃഷ്ണ ചിത്രം രചനകളിലൊന്നാണ്. ഇലകൾ പൊഴിഞ്ഞ വൃക്ഷശാഖകളിൽ തൂങ്ങിയാടുന്ന കൂടുകളിലേക്ക് കിളികൾ ചേക്കേറുന്നതും പ്രകൃതി ദൃശ്യങ്ങളടക്കം കോറിയിട്ട ഇരുപതോളം ചിത്രങ്ങൾ മാളവികയുടെ തൂലികയിൽ നിന്നും ഈ ലോക് ഡൗൺ കാലത്ത് പിറവിയെടുത്തു.

വീട്ടിലെയും പരിസരത്തെയും പാഴ് വസ്തുക്കൾ എങ്ങനെയെല്ലാം ഗുണകരമായി വിനിയോഗിക്കാം എന്നതിൽ ശ്രദ്ധാലുവായ മാളവിക നന്നേ ചെറുപ്പംമുതൽ തന്നെ കലാരംഗത്ത് കൈയൊപ്പ് ചാർത്തിയിരുന്നു. സ്കൂൾ പഠനകാലത്ത് ചിത്രരചനക്കും മറ്റ് കലാമത്സരങ്ങൾക്കും പങ്കെടുത്തിട്ടുള്ള മാളവിക മനസിൽ തോന്നുന്നതെന്തും ക്യാൻവാസിലേക്ക് പകർത്തുകയാണ് ചെയ്യുന്നത്. സംഗീതം, മ്യൂറൽ പെയിന്റിങ്, ഡ്രോയിങ്, ബോട്ടിൽ ആർട്ട്, സ്റ്റെൻസിൽ ആർട്ട് തുടങ്ങിയ മേഖലകളിലും തന്റെ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. വരയ്ക്കുന്ന ചിത്രങ്ങൾ സുഹൃത്തുക്കളും, നാട്ടുകാരും സൗജന്യമായും ,പണം നൽകിയും വാങ്ങാറുണ്ടെന്ന് മാളവിക പറയുന്നു. ചിത്രരചന പഠിക്കാൻ കഴിഞ്ഞില്ലെങ്കിലും ഈ കലാകാരിക്ക് എല്ലാവിധ പ്രോത്സാഹനവുമായി അച്ഛൻ രാജേശ്വരനും അമ്മ ഉഷാകുമാരിയും ഒപ്പമുണ്ട്.


മാളവിക 


2 comments:

  1. സന്ധ്യ ശിവMay 13, 2020 at 8:38 AM

    SUPER. e moleyokke nannai prothsaahipikanam, e-delam nadathunnath valare nalla kaaryam aanu

    ReplyDelete
  2. മനോഹരം.... ആശംസകൾ

    ReplyDelete