Thursday, May 14, 2020

വായന നന്ന്

വായന നന്ന്
=========

വായന നന്ന് വായന നന്ന്
കുട്ടികളെ നമ്മൾക്കെല്ലാം.
വായന നന്ന് വായന നന്ന്
കുട്ടികളെ നമ്മൾക്കെല്ലാം.
(വായന)

വായിച്ചാൽ അറിവ് കൂടും
മിടുക്കരാകാം നമ്മൾക്കെല്ലാം
ആർക്കും മുൻപിൽ നിവർന്നു നിൽക്കാം
മിടുക്കരാകാം നമ്മൾക്കെല്ലാം.
(വായന)

വായിച്ചാൽ വളരുമെന്നും
വായിച്ചില്ലേൽ വളയുമെന്നും
കുഞ്ഞുണ്ണിമാഷിൻ വാക്കുകൾ
ഓർക്കാം നമ്മൾക്ക് എന്നും
ഓർക്കാം നമ്മൾക്ക്.
(വായന)

മലയാളിയെ വായനാശീലം
പഠിപ്പിച്ച പി. എൻ. പണിക്കരെ
എന്നും ഓർക്കാം
നമ്മൾക്ക്
നമിക്കാം നമ്മൾക്ക്.
(വായന)


Vaishnavi. S
Class- IX
S.K.V.H.S.Kuttamperoor

No comments:

Post a Comment