Sunday, May 10, 2020

നമ്മൾ ഒന്നായ്



പണമാണ് വലുതെന്നു പറഞ്ഞു നടന്നവർ 
പണം കൊണ്ട് കാര്യമില്ലെന്നറിഞ്ഞു 
ആരോഗ്യമുണ്ടെന്നു അഹങ്കാരം പറഞ്ഞവർ 
ആരോഗ്യം എപ്പോഴും കാണില്ലെന്നറിഞ്ഞു .
 
ആൾ ദൈവങ്ങളായി ഭാവിച്ചു നടന്നവർ 
ആരെയും ഇന്നിവിടെ കാണ്മാനില്ല 
ദൈവത്തെ മറന്നു നടന്നിരുന്നവർ 
ദൈവമേ എന്ന് വിളിക്കാതിരിക്കില്ല 


കൊറോണവന്നതിൽ പാഠം പഠിച്ചു 
മനുഷ്യർ എല്ലാം ഒന്ന് പോലെ 
കൈകഴുകിയും ശുചിത്വം പാലിച്ചും 
അകറ്റി നിരതാമി കൊറോണയെ 

ഭരണാധികാരികൾ പറയുംപോലെ 
അണിയാം ഗ്ലൗസും മാസ്കും 
പ്രാർത്ഥനയാൽ ഭവനം ദേവാലയമാക്കാം .




Allan D Joseph
Class :VIII
Mary Giri Vidhya Mandhir Pumalur.

4 comments: